മണ്ഡലത്തിന്‍റെ മനസറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍

Jaihind News Bureau
Tuesday, October 8, 2019

K-Mohankumar

തിരുവനന്തപുരം നോർത്ത് മുൻ എം.എൽ.എ മോഹൻ കുമാർ മടങ്ങിയപ്പോൾ ഒപ്പം മുടങ്ങിയത് നഗരത്തിന്‍റെ സമഗ്രവികസന പദ്ധതികള്‍ കൂടിയാണ്. എ.കെ ആന്‍റണി, ഉമ്മൻചാണ്ടി സർക്കാരുകൾ നടപ്പാക്കിയ അതിവേഗപദ്ധതികൾ തുടർന്നുവന്ന ഇടതു സർക്കാർ മരവിപ്പിക്കുകയായിരുന്നു. മണ്ഡല വികസനം ലക്ഷ്യമിട്ട് കെ മുരളീധരൻ നൽകിയ മാസ്റ്റർ പ്ലാനും പിണറായി സർക്കാർ പരിഗണിച്ചില്ല.

പതിറ്റാണ്ടിനു മുമ്പ് തലസ്ഥാന വികസനം ലക്ഷ്യമിട്ട് കെ മോഹൻ കുമാർ നടത്തിയ പ്രവർത്തനങ്ങൾ ഇന്നും കടലാസിലുറങ്ങുന്നു. 2002 ലെ എ.കെ ആന്‍റണി മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ, തലസ്ഥാനവികസനം ശക്തമായി നിയമസഭയിൽ ഉന്നയിച്ച മോഹൻകുമാർ, മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്നും, നിയമസഭാ സമ്മേളനത്തിന് ശേഷം തിരുവനന്തപുരത്തെ നിയമസഭാ സാമാജികരെയും കോർപറേഷൻ അധികൃതരെയും ഉൾപ്പെടുത്തി, യോഗം
വിളിച്ച് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്‍റണിയിൽ നിന്നും ഉറപ്പ് നേടിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് മാതൃകാപരമായ പട്ടണം പടുത്തുയർത്താൻ നിരന്തരം ആലോചനകളും ചർച്ചകളുമായി സഭയ്ക്കുപുറത്തും മോഹൻ കുമാർ സജീവമായി. നഗരാതിർത്തിയിലെ പരിസര പഞ്ചായത്തുകളെ കൂടി
ഉൾപ്പെടുത്തണമെന്ന മോഹൻ കുമാറിന്‍റെ നിർദ്ദേശവും മുഖ്യമന്ത്രി അംഗീകരിച്ചു.

തുടർന്ന് 2002 ഒക്ടോബർ 15ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച തലസ്ഥാന വികസന സമ്മേളനം മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്തു. എന്നാൽ എ.കെ ആന്‍റണി, ഉമ്മൻചാണ്ടി സർക്കാരുകൾ നടപ്പാക്കിയ അതിവേഗപദ്ധതികൾ തുടർന്നുവന്ന ഇടതു സർക്കാർ മരവിപ്പിക്കുകയായിരുന്നു.
മന്ത്രിസഭാ ഉപസമിതി പിന്നീട് യോഗം ചേർന്നില്ല. 2006 ൽ അധികാരത്തിലെത്തിയ വി.എസ് സർക്കാർ മോഹൻ കുമാറിന്‍റെ തലസ്ഥാന നഗര വികസന സ്വപ്നങ്ങളെ പിഴുതെറിഞ്ഞു. മണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കെ മുരളീധരൻ നൽകിയ മാസ്റ്റർ പ്ലാനും പിണറായി സർക്കാർ പരിഗണിച്ചില്ല. കെ മുരളീധരൻ എം.എൽ.എ മണ്ഡലത്തിൽ കൊണ്ടുവന്ന വികസ നേട്ടങ്ങൾ തുടരണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻ കുമാർ വീണ്ടും ഒരിക്കൽ കൂടി വരണമെന്ന തിരിച്ചറിവിലാണ് വട്ടിയൂർക്കാവ് മണ്ഡലം. മണ്ഡലത്തിന്‍റെ മനസിയുന്ന മോഹന്‍കുമാറിന് ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനാവുമെന്ന പ്രതീക്ഷയാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർമാരും