വട്ടിയൂർക്കാവില്‍ ബി.ജെ.പി, സി.പി.എമ്മിന് വോട്ട് മറിച്ചു : കെ മുരളീധരന്‍ എം.പി

Jaihind News Bureau
Tuesday, October 22, 2019

K-Muraleedharan

വട്ടിയൂർക്കാവിൽ ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിച്ചെന്ന് കെ മുരളീധരൻ എം.പി. വോട്ട് മറിക്കാനാണ് ബി.ജെ.പി സുരേഷിനെ സ്ഥാനാർഥിയാക്കിയത്. എൻ.എസ്.എസിന്‍റെ പരസ്യ പിന്തുണ മറ്റ് സമുദായങ്ങളെ യു.ഡി.എഫിൽ നിന്നും അകറ്റിയിട്ടില്ല. മത്സരം കോൺഗ്രസും സി.പി.എമ്മും തമ്മിലായിരുന്നു എന്നും
യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും കെ മുരളീധരൻ എം.പി ഡൽഹിയിൽ പറഞ്ഞു.

യു.ഡി.എഫിന് വേണ്ടി ഡോ. കെ മോഹന്‍കുമാര്‍, ബി.ജെ.പിക്ക് വേണ്ടി എസ് സുരേഷ് എല്‍.ഡി.എഫ് ടിക്കറ്റില്‍ വി.കെ പ്രശാന്ത് എന്നിവരാണ് മണ്ഡലത്തില്‍ മത്സരിച്ചത്.