സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ

Jaihind News Bureau
Monday, November 4, 2019

സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരൻ എംപി യുടെ രൂക്ഷ വിമർശനം. കേരള സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയിരിക്കുന്നുവന്നു കെ മുരളീധരൻ എംപി. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വം മാത്രമല്ല മുഖ്യമന്ത്രിക്കു സ്വന്തം ഡിപ്പാർട്‌മെന്‍റിന്‍റെ നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയിൽ മുഖ്യമന്ത്രി രാജി വെക്കണം. നരേദ്ര മോദിയുടെയും പിണറായി വിജയനും ഇടയിലുള്ള പാലമാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ മാറിയിരിക്കുന്നുവെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു