തിങ്കളാഴ്ച കേരളത്തില്‍ UDF ഹര്‍ത്താല്‍

Jaihind Webdesk
Friday, September 7, 2018

ഇന്ധനവില വര്‍ധനവിനെതിരേയും പെട്രോളിയം ഉല്‍പന്നങ്ങള്‍ GST പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സെപ്തംബര്‍ 10 തിങ്കളാഴ്ച AICC ആഹ്വാനം ചെയ്ത ബന്ദ് കേരളത്തില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിയിരിക്കുമെന്ന് KPCC പ്രസിഡന്റ് M.M ഹസന്‍ അറിയിച്ചു.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കും ഹര്‍ത്താല്‍. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാകാത്ത വിധത്തിലായിരിക്കും ഹര്‍ത്താല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, എയര്‍പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തികച്ചും സമാധാനപരമായിരിക്കും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുക.

പ്രളയബാധിതരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന തരത്തില്‍ പെട്രോളിനും, ഡീസലിനും വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ AICC പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറിനില്‍ക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് KPCC പ്രസിഡന്റ് M.M ഹസന്‍ അഭ്യര്‍ഥിച്ചു

രാവിലെ 9 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.