വിധവയായ ആദിവാസി യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Wednesday, October 17, 2018

ഇടുക്കിയിലെ കുമളിയിൽ വിധവയായ ആദിവാസി യുവതിയെ തേക്കടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ ജോലിയിൽ നിന്നും പുറത്താക്കി. മോഷണകുറ്റം ആരോപിച്ചാണ്‌ ജോലിയിൽ നിന്നും പുറത്താക്കിയത്. ജോലി നഷ്ടമായതോടെ യുവതിയും രണ്ട് കുട്ടികളും ആഹാരം കഴിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.

പെരിയാർ ടൈഗർ റിസർവിലെ എക്കോ ഡവലപ്‌മെൻറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംഘങ്ങളുടെ ഫെസിലിറ്റേറ്ററായി ജോലി ചെയ്ത് വരുന്നതിനിടെയാണ് സംഘത്തിലെ വായ്പാ തിരിച്ചടവ് തുക സുജിത മാറ്റിയതായി ആരോപിച്ചാണ് തേക്കടി എഎഫ്ഡി വിബിൻദാസ് സുജിതയെ ജോലിയിൽ നിന്നും പുറത്താക്കിയത്. ഈ ആരോപണം തെറ്റാണെന്നും ആദിവാസി യുവതി പറയുന്നു.

ജോലി നഷ്ടമായതോടെ രണ്ട് കുട്ടികളെ നോക്കാൻ ഏലക്കാട്ടിൽ ജോലിക്ക് പോകുകയാണ് ഇവർ. തന്‍റെ മേലുള്ള കുറ്റം തെളിയിക്കണമെന്ന് കാട്ടി തേക്കടി എഎഫ്ഡിക്കെതിരെ വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് സുജിത.