സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ; കടുത്ത സാമ്പത്തിക പ്രതിസന്ധി

Jaihind Webdesk
Friday, November 15, 2019

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സൂചന നല്‍കി ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവ് ഒഴികെയുള്ള ഒരു ബില്ലും പാസാക്കേണ്ടെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി.  ഇതോടെ വിവിധ സർക്കാര്‍ പദ്ധതികള്‍ തടസപ്പെടാന്‍ സാധ്യത. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെ ഒരു പേമെന്‍റുകളും പാടില്ലെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ഇനി ഒരു ഉത്തരവ് വരുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ധനവകുപ്പ് അറിയിച്ചു.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുളള പണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അഞ്ച് ലക്ഷത്തിന് താഴെയുള്ള ബില്ലുകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് വ്യക്തമാക്കുന്നു.