സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി; ട്രഷറി നിയന്ത്രണം കൂട്ടും; ഖജനാവ് ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലെന്നും കേന്ദ്രം ശ്വാസംമുട്ടിക്കുന്നുവെന്നും ഡോ. തോമസ് ഐസക്

Jaihind News Bureau
Thursday, January 9, 2020

Thomas-Issac

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഖജനാവ് ഒരു കാലത്തും ഇല്ലാത്ത ഞെരുക്കത്തിൽ. ട്രഷറി നിയന്ത്രണം കൂട്ടുമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ചെറിയ ബില്ലുകൾ മാത്രമേ മാറി നൽകുകയുളളുവെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ചെലവ് ക്രമീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.