രാജീവ് ഗാന്ധിയുടെ സംഭാവനകൾ വിലമതിക്കാനാകാത്തതെന്ന് മൻമോഹൻ സിങ്

Jaihind News Bureau
Tuesday, August 20, 2019

അസഹിഷ്ണുതയും വർഗീയ ധ്രുവീകരണവും അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്. ചരിത്രത്തെ മാറ്റി എഴുതാനാണ് നിലവിലെ സർക്കാർ ശ്രമമെന്നും ജനം അത് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. രാജീവ് യൂത്ത് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ആം ജന്മദിന ആഘോഷത്തിന്‍റെ ഉദ്ഘാടന വേളയിൽ സംസാരിക്കുക ആയിരുന്നു ഇരുവരും.