സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ് ഗോപി

Jaihind Webdesk
Saturday, April 6, 2019

തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ സെൽഫിയെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി നടനും എം.പിയും തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി. ശനിയാഴ്ച മണലൂർ മണ്ഡലത്തിലെ പര്യടനത്തിനിടയിൽ എളവള്ളിയിൽ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള വേദപഠന ക്ലാസിലെത്തിയപ്പോഴായിരുന്നു സംഭവം.

താരത്തെ കണ്ടതോടെ വിദ്യാർഥികൾ ഓടിക്കൂടി. പലർക്കും കൈ കൊടുത്തും ഫോണിൽ പകർത്താനും നിന്നു കൊടുക്കുന്നതിനിടെ പിൻവശത്ത് നിന്നും ഒരു വിദ്യാർഥി ഫോണിൽ സെൽഫിയെടുക്കാനായി തോളിൽ കൈവെച്ചപ്പോഴാണ് കൈ തട്ടിമറ്റി രൂക്ഷമായി നോക്കിയത്. കൂളിംഗ് ഗ്ളാസ് വെച്ച് താര പ്രൗഢിയോടെ തന്നെയായിരുന്നു സുരേഷ്ഗോപിയുടെ  വരവ്. വെള്ളിത്തിരയിലെ ചൂടൻ ഡയലോഗുകളും സ്റ്റണ്ടും കണ്ട ആരാധനയോടെയായിരുന്നു കുട്ടികൾ താരത്തെ വരവേറ്റത്. അതിനിടെയായിരുന്നു കുട്ടിയോട് താരത്തിന്‍റെ ദയയില്ലാത്ത പെരുമാറ്റം.[yop_poll id=2]