കെപിസിസി സ്നേഹവീടിന്‍റെ ആദ്യ ശിലാസ്ഥാപനം പത്തനംതിട്ടയില്‍

webdesk
Thursday, September 20, 2018

പ്രളയ ബാധിതർക്കായുള്ള കെ.പി.സി.സിയുടെ ആയിരം ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ വീടിന്‍റെ കല്ലിടൽ കർമ്മം പത്തനംതിട്ടയിൽ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസൻ നിർവ്വഹിച്ചു. പത്തനംതിട്ട എഴിക്കാട് കോളനിയിലാണ് ആദ്യ വീടിന്‍റെ നിർമ്മാണം ആരംഭിച്ചത്.

പ്രളയ കെടുതിയിൽ വീടുകൾ നഷ്ടമായ ആയിരം പേർക്കാണ് അഞ്ചുലക്ഷം രൂപ വീതം ചെലവിൽ വീടുകൾ നിർമിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന്‍റെ കല്ലിടൽ കർമ്മം പത്തനംതിട്ടയിൽ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസൻ നിർവ്വഹിച്ചു. പത്തനംതിട്ട എഴിക്കാട് കോളനിയിലാണ് ആദ്യ വീടിൻറെ നിർമ്മാണം ആരംഭിച്ചത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് നിർമാണം ആരംഭിച്ച വീട് സ്‌പോൺസർ ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനിയാണ് എഴിക്കാട് കോളനി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുളളവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

ഇവിടെ രണ്ടു വീടുകളാണ് കെപിസിസി നിർമ്മിച്ച് നൽകുന്നത്. രണ്ടുമാസം കൊണ്ട് വീടുകളുടെ പണി പൂർത്തീകരിക്കും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, അടൂർ പ്രകാശ്, ബാബു ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.