ബിജെപിയും കേന്ദ്ര സർക്കാരും ഐഎൻടിയുസിയെ തകർക്കാൻ ശ്രമിക്കുന്നു : ആർ. ചന്ദ്രശേഖരൻ

Jaihind News Bureau
Thursday, September 19, 2019

ബിജെപിയും കേന്ദ്ര സർക്കാരും ഐഎൻടിയുസിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. ബിജെപി ഏജന്‍റുമാരെ ഇറക്കി സംഘനയെ ശിഥിലമാക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖർ.

കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനും, ബി ജെ പിക്കും എതിരെ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖർ രൂക്ഷ വിമർശനം നടത്തിയത്. ഐ എൻ ടി യു സിയെ പിളർത്താനുള്ള ഗൂഢ നീക്കവുമായാണ് കേന്ദ്ര സർക്കാരും,ബി ജെ പിയും മുന്നോട്ട് പോകുന്നത്..ബി ജെ പി ഏജൻറുമാരെ ഇറക്കി ഐ എൻ ടി യു സിയെ തകർക്കാൻ ശ്രമിക്കുന്നതായി ആർ ചന്ദ്രശേഖർ കുറ്റപ്പെടുത്തി. അതിന്‍റെ ഭാഗമായാണ് ഇപ്പോഴുള്ള വിവാദങ്ങൾ.

ബി.ജെ.പിയുടെ അച്ചാരം വാങ്ങി സംഘടനയെ  തകർക്കാൻ ശ്രമിക്കുന്നവരെ എന്ത് വില കൊടുത്തും തടയും.

ഐ എൻ ടി യു സി നേതാക്കളെ  തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിന് വിളിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും, ജന വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ സമരത്തിന് ഐ എൻ ടി യു സി നേതൃത്വം നൽകുമെന്നും ആർ.ചന്ദ്രശേഖർ പറഞ്ഞു. ഐ എൻ ടി യു സി ദേശിയ സെക്രട്ടറി കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി ശശിധരൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

https://youtu.be/t05J9Thy1qQ