മോദിയുടെ ദുർഭരണത്തില്‍ ഇന്ത്യയിൽ ആകമാനം തൊഴിലാളി ദ്രോഹ നിലപാടെന്ന് എം.എം ഹസൻ

Jaihind News Bureau
Thursday, July 18, 2019

ഇന്ത്യയിൽ ആകമാനം തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാട് തുടരുകയാണ് മോദിയുടെ ദുർഭരണത്തിലെന്ന് കെപിസിസി മുൻപ്രസിഡന്‍റ് എം.എം ഹസ്സൻ പറഞ്ഞു. ഐഎൻറ്റിയുസി ദേശീയ വർക്കിംഗ് കമ്മറ്റി യോഗം കുമളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തോളം തോട്ടം മേഖലയിലടക്കം ജോലി ചെയ്യുന്ന തൊഴിലാളികളെ ദ്രോഹിച്ച കേന്ദ്ര സർക്കാർ നിലപാട് അതേതരത്തിൽ തുടരുകയാണ്. കോൺഗ്രസ് സർക്കാർ ചെയ്തിട്ടുള്ള തൊഴിൽ സംരക്ഷണമല്ലാതെ പുതുതായി ഒന്നും ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.

ഐൻ റ്റി യു സി അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്‍റ് PA ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയവർ സംസാരിച്ചു..