ഐഎൻടിയുസി നേതൃത്വത്തില്‍ തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

Jaihind News Bureau
Thursday, September 5, 2019

ഐഎൻടിയുസി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണവും നടന്നു.

ഐഎൻടിയുസി പ്രവർത്തകരുടെ കൂട്ടായ്മയായി പ്രവർത്തിച്ചു വരുന്ന വിവിധ തൊഴിൽ സംയുക്ത കോൺഗ്രസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് തൊഴിലാളി കുടുംബങ്ങൾക്കായി അരി, പച്ചക്കറി, ഓണക്കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു.

എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

മുൻകാല ഐ എൻ ടി യു സി നേതാക്കളെയും ചടങ്ങിൽ വച്ച് ആദരിച്ചു. ഹൈബി ഈഡൻ എംപി, മുൻ മന്ത്രി കെ. ബാബു, എറണാകുളം ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ്, ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.പി ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.