വാളയാർ കേസ് : കൈത്തൊഴിലാളി വിദഗ്ദ തൊഴിലാളി യൂണിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jaihind News Bureau
Sunday, November 3, 2019

വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹ മനസാക്ഷി ഉണർത്താനും പുനരന്വേഷണം ആവശ്യപ്പെട്ടും കൈത്തൊഴിലാളി വിദഗ്ദ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി അമ്മമാരുടെ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.

പീഡനക്കേസിലെ പ്രതികളുടെ ക്ഷേമം അന്വേഷിക്കുന്ന സമിതികളായി ശിശുക്ഷേമ സമിതികൾ മാറിയെന്നും ഇത്തരം സമിതികൾ പിരിച്ചുവിടാൻ സർക്കാർ തയാറാവണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്‍റ് രാജു ഒളരി, പി.എസ് സജീവ്, കെ രാമനാഥൻ, എം.കെ വിജയൻ, ബാഹുലേയൻ, അജയകുമാർ, ധന്യൻ, മറിയാമ്മ, റീന ചാക്കോ, കമലം കൃഷ്ണൻകുട്ടി, കലാ ബാബു, ബിന്ദു സോണി തുടങ്ങിയവർ പ്രസംഗിച്ചു.