ഇന്ത്യയെന്നാല്‍ ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം സംസ്ഥാനങ്ങള്‍ അല്ല: എം.കെ. സ്റ്റാലിന്‍

Jaihind Webdesk
Saturday, May 25, 2019

ചെന്നൈ: ഇന്ത്യയെന്നാല്‍ ഹിന്ദിഭാഷ സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ലെന്ന് ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ച് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാനാകില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ എന്‍.ഡി.എ ഭൂരിപക്ഷം നേടിയതിനാല്‍ തമിഴ്‌നാട്ടിലെ തിളക്കമാര്‍ന്ന വിജയം കൊണ്ട് കാര്യമില്ലാതായെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഇക്കുറി എ.ഐ.എ.ഡി.എം.കെയുമായി ചേര്‍ന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാറിന് തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന വ്യക്തമായ സൂചന സ്റ്റാലിന്‍ നല്‍കിയത്.