പി.കെ ശശി എം.എൽ.എ നയിക്കുന്ന കാൽനടജാഥ; സോഷ്യൽ മീഡിയയിൽ ട്രോള്‍ പ്രളയം

Jaihind Webdesk
Saturday, November 24, 2018

PK-Sasi-Trolls

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈഗീകാരോപണ പരാതി നേരിടുന്ന പി.കെ ശശി എം.എൽ.എ നയിക്കുന്ന കാൽനടജാഥയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രളയം. ആരോപണം നേരിടുന്ന പി.കെ ശശി ജാഥ നയിക്കുന്നതിനെതിരെ താഴെ തട്ടിലുള്ള പ്രവർത്തകർക്കിടയിൽ കനത്ത അമർഷം പുകയുന്നതിനിടെയാണ് സോഷ്യൽ മീഡിയ ട്രോളുകൾ കൊണ്ട് നിറയുന്നത്.

ഷൊർണ്ണൂർ നിയോജക മണ്ഡലത്തിൽ സി.പി.എം കാൽനടജാഥ നയിക്കുന്ന
ലൈഗീകാരോപവിധേയനായ പി.കെ ശശിഎം.എൽ.എയെ പരിഹസിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ ട്രോളുകൾ കൊണ്ട് നിറയുന്നത്.ശശിക്കൊപ്പം മറ്റ് ജാഥാംഗങ്ങളെയുംട്രോളൻമാർ വെറുതെ വിട്ടില്ല.സംസ്ഥാന സർക്കാറിൻറെ ഭരണനേട്ടങ്ങളും,സി.പി.എം ൻറെ നയങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമാണ് നിയോജക മണ്ഡലം തലത്തിൽ കാൽനടജാഥകൾ നടത്തുന്നത്.എന്നാൽ ഷൊർണ്ണൂരിലെ ജാഥക്ക് ലൈഗീകാരോപണ പരാതി നേരിടുന്ന പി.കെ ശശി നേതൃത്വം നൽകുന്നതിനെതിരെ താഴെ തട്ടിലെ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം പുകയുന്നുണ്ട്.ജാഥാ ക്യാപ്റ്റനെ കുറിച്ച് സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയോഗത്തിലും വ്യത്യസ്ത അഭിപ്രായം നിലനിന്നിരുന്നു.ഇതിനിടെയാണ് ജാഥാക്യാപ്റ്റനെതിരെ പരിഹാസവുമായി സാമൂഹ്യമാധ്യമങ്ങളിൽ
ട്രോളുകൾ നിറയുന്നതെന്നാണ് ശ്രദ്ധേയം.ബുധനാഴ്ച്ച തിരുവാഴിയോട് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്ത ജാഥ ഞായറാഴ്ച്ചയാണ് സമാപിക്കുക. പി.കെ ശശിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനകമ്മറ്റി അംഗം എം.ചന്ദ്രൻ ആദ്യ ദിവസത്തെ സമാപന ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്നത് വാർത്തയായിരുന്നു.

ശശി ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് ശശി പക്ഷം ആരോപിക്കുന്ന മുൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്അംഗവും ,കർഷക സംഘം ജില്ലാ ഭാരവാഹിയുമായ നേതാവിൻറെ തട്ടകത്തിലൂടെ ജാഥ കടന്നുപോകുമ്പോൾ ഇദ്ദേഹം ജാഥയിൽ പങ്കെടുത്തേക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.