ഷാനിമോൾ ഉസ്മാന് കൊല്ലം ഡി സി സി ഓഫീസിൽ വൻ വരവേൽപ്പ്

Jaihind News Bureau
Monday, October 28, 2019

അരൂരിൽ ഇടതു കോട്ട തകർത്തു പുതിയ ചരിത്രം കുറിച്ച ഷാനിമോൾ ഉസ്മാന് കൊല്ലം ഡി സി സി ഓഫീസിൽ വൻ വരവേൽപ്പ് നല്കി. കൊല്ലം ഡിസിസി ഓഫീസിലെത്തിയ ഷാനിമോൾ ഉസ്മാനെ കെപിസിസി ജനറൽ സെക്രട്ടറി കെ.സി രാജൻ, ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാൻ തുടങ്ങിയവർ ചേർന്നു സ്വികരിച്ചു. മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ ഉൾപ്പെടെ നിരവധി പ്രവർത്തകർ ഷാനിമോളെ സ്വീകരിക്കാൻ ഡിസിസി ഓഫീസിൽ എത്തിയിരുന്നു.