പെമ ഖണ്ഡുവിന് എതിരായ ബലാത്സംഗ പരാതി ഇന്ന് സുപ്രീം കോടതിയിൽ

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പെമ ഖണ്ഡുവിന് എതിരായ ബലാത്സംഗ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും.  2008 ൽ തവാങിലെ ഗസ്റ്റ് ഹൌസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം.

തനിക്ക് പതിനഞ്ച് വയസ് ആയിരുന്നപ്പോൾ ഖണ്ഡു ഉൾപ്പടെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. തനിക്കും ഭർത്താവിനും സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസിന്‍റെ നടപടികൾ ഡൽഹി ഹൈകോടതിയിലേക്ക് മാറ്റണം എന്നും ആവശ്യമുണ്ട്.

Pema Khandu
Comments (0)
Add Comment