നാഷണൽ ഹൈവേയുടെ തകർച്ചയില്‍ പ്രതിഷേധം; രാജ്‌മോഹൻ ഉണ്ണിത്താന്‍റെ 24 മണിക്കൂർ നിരാഹാര സമരം നാളെ

Jaihind News Bureau
Thursday, September 19, 2019

നാഷണൽ ഹൈവേയുടെ തകർച്ചയില്‍ പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. നാളെ 24 മണിക്കൂർ നിരാഹാര സമരം നടത്തും. കാസർകോട് തലപ്പാടി, നീലേശ്വരം കാലിക്കടവ് നാഷണൽ ഹൈവേയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്ര ഗവൺമെന്‍റിന്‍റെയും നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് രാജ് മോഹൻ എം.പി നിരാഹാര സമരം നടത്തുന്നത്.

നാളെ രാവിലെ ഒമ്പത് മണി മുതൽ മറ്റന്നാൾ രാവിലെ ഒമ്പത് വരെ കാസർകോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്താണ് സമരം.
മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി. നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനം ഉദ്ഘാടനം ചെയ്യും .യു.ഡി.എഫ് ഘടക കക്ഷി നേതാക്കൾ വിവിധ ഘട്ടങ്ങളിൽ സമര പന്തലിൽ എത്തി അഭിവാദ്യമർപ്പിക്കും.