രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം

Jaihind Webdesk
Friday, May 17, 2019

കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. പിലാത്തറയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സി.പി.എം കയ്യേറ്റം നടത്തിയത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും സി.പി.എം ആക്രമണമുണ്ടായി. ആക്രമണത്തെ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 19ന് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടാകുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.