Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നവകേരളസദസ് നടത്താന്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്തിന് ? അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി

നവകേരളസദസ് നടത്താന്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്തിന് ? അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി. പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാര്‍ക്ക് ഡയറക്ടര്‍ മറുപടി നല്‍കി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 24 പക്ഷികളും 2 കടുവയുമുണ്ട്. അതിനെ സംരക്ഷിത മേഖലയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിപാടി നടക്കുന്നത് പാര്‍ക്കിംഗ് ഏരിയയിലാണെന്നും പാര്‍ക്ക് ഡയറക്ടര്‍ കീര്‍ത്തി ഐഎഫ്എസ് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളും മാപ്പും കോടതി പരിശോധിച്ചു. തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇതോടെ കോടതി അനുവദിക്കില്ലെങ്കില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി 1.45 ന് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...

Popular News

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത...