Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സാമൂതിരി രാജ പി.കെ. കേരളവര്‍മ അന്തരിച്ചു

സാമൂതിരി രാജ പി.കെ. കേരളവര്‍മ അന്തരിച്ചു

കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവര്‍മ (89) അന്തരിച്ചു. തിരുവണ്ണൂര്‍ പുതിയ കോവിലകം തെക്കേകെട്ട് താവഴി അംഗമായ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പ്രമുഖ ഫാര്‍മക്കോളജി വിദഗ്ധനും വ്യവസായിയുമായിരുന്നു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി ഗാന്ധിജിക്ക് സ്വര്‍ണവള ഊരിനല്‍കിയ മുന്‍ അമ്പാടി കോവിലകം ശ്രീദേവി വര്‍മയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാലരാമവര്‍മയുടെയും മകനായി 1936 സെപ്റ്റംബര്‍ 3-നാണ് ജനനം. സാമൂതിരി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അഹമ്മദാബാദ് എല്‍.എം. ഫാര്‍മസി കോളേജില്‍ നിന്ന് ബിരുദവും നേടി. 

മുംബൈ ജര്‍മന്‍ റെമഡീസിലെ ജോലിക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് വെസ്റ്റ്ഹില്ലില്‍ 'നാര്‍ണ്യാട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ്' എന്ന സ്ഥാപനം തുടങ്ങി. ആന്റിബയോട്ടിക്കുകളുടെ ഉല്‍പ്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയനായ അദ്ദേഹത്തിന് മികച്ച എക്‌സ്‌പോര്‍ട്ടര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ മന്തുരോഗ വ്യാപനം തടയാന്‍ മരുന്നു കലര്‍ത്തിയ കുറിയുപ്പ് വിതരണം ചെയ്ത മാതൃകാ പദ്ധതിയിലെ അംഗമായിരുന്നു. കേന്ദ്ര എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സമിതി അംഗം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നിവയുടെ ഫാര്‍മക്കോളജി ഉപദേശകനുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10-ന് ചിന്താവളപ്പിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകീട്ട് 6.30-ന് മാവൂര്‍ റോഡ് 'സ്മൃതി പഥം' ശ്മശാനത്തില്‍ സംസ്‌കരിക്കും. സഞ്ചയനം വെള്ളിയാഴ്ച. ഭാര്യ: ജയശ്രീവര്‍മ, മക്കള്‍: സുനിധി രാജ, ഡോ. കെ. സുജിത്ത് വര്‍മ, മരുമക്കള്‍: കെ.സി. രവീന്ദ്രന്‍ രാജ, ദിവ്യ, സഹോദരങ്ങള്‍: ഇന്ദിര രവിവര്‍മ, സേതുവര്‍മ, സരസ്വതിവര്‍മ.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in