Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്‌

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്‌
Dean-Kuriakose-YC_President ബന്ധു നിയമന വിവാദങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്‌. ഇതിന്‍റെ ഭാഗമായി മന്ത്രി കെ ടി ജലീലിന്‍റെ വസതിയിലേക്ക് മാർച്ച്‌ നടത്തും. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ്‌ തീരുമാനം. മന്ത്രി മാരുടെ ബന്ധുനിയമങ്ങൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ്. മന്ത്രിമാരായ കെ ടി ജലീലിന്‍റെയും, ജി സുധാകരന്‍റെയും, എ കെ ബാലന്‍റെയും അനധികൃത ബന്ധു നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. കെ ടി ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ട് ഈ മാസം 21 ന് മലപ്പുറത്തെ കെടി ജലീലിന്‍റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തുമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ്‌ ഡീൻ കുര്യാക്കോസ് അറിയിച്ചു. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായി കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്ക് യുവക്രാന്തി മാർച്ച്‌ സംഘടിപ്പിക്കും. 17ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന യുവക്രാന്തി മാർച്ച്‌ യൂത്ത് കോൺഗ്രസ്‌ ദേശീയ പ്രസിഡന്‍റ്‌ കേശവ് ചന്ദ് യാദവും ഉപാധ്യക്ഷൻ ബി.വി ശ്രീനിവാസും നയിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in