Logo
CHANGE MODE
Fri, Jun 05, 2026 • 04:35 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'സർക്കാർ ആശുപത്രികൾ ഡേഞ്ചർ സോണുകൾ'; ആരോഗ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 22, 2026
1 min read Updated: June 04, 2026
Share:

'സർക്കാർ ആശുപത്രികൾ ഡേഞ്ചർ സോണുകൾ'; ആരോഗ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
പത്തനംതിട്ട: ആരോഗ്യ മേഖലയിലെ ഗുരുതര ഭരണപരാജയങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകള്‍ക്കുമെതിരെ, ആരോഗ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. 'DANGER ZONE - SYSTEM FAILURE AREA' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തിയത്. ആരോഗ്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന അശ്രദ്ധവും ഉത്തരവാദിത്വക്കുറവും ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭവിക്കുന്ന ഗുരുതര പിഴവുകള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച് സമഗ്രമായ സിസ്റ്റം തകരാറിന്റെ തെളിവുകളാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ്, ഭരണ സംവിധാനത്തിന്റെ പരാജയം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്ന ശക്തമായ സന്ദേശമാണെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. പിഴവുകള്‍ മറച്ചുവെക്കുന്നതിനുപകരം സുതാര്യമായ അന്വേഷണം നടത്തുകയും, ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാരോഗ്യം സര്‍ക്കാര്‍ പരീക്ഷണശാലയല്ലെന്നും, ആരോഗ്യ മേഖലയിലെ അനാസ്ഥ അവസാനിപ്പിക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുമെന്നും നേതൃത്വം അറിയിച്ചു. മനു തയ്യില്‍,നജീം രാജന്‍,ആരിഫ് എം സി, സുഹൈല്‍നജീബ്,അജ്മല്‍ അലി,ഷെഫിന്‍ ഷാനവാസ്, റെജബ് അയ്യൂബ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10