Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ വിവിധ ജില്ലകളിൽ ഇന്നും ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ് പ്രതിഷേധം,സംഘർഷം

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ വിവിധ ജില്ലകളിൽ ഇന്നും ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ് പ്രതിഷേധം,സംഘർഷം
തിരുവനന്തപുരം: കൊവിഡ് ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ഷാപ്പ് ലേലം. ലേലം തുടരുന്ന സ്ഥലങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. കൊല്ലം, കോട്ടയം തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇന്നും ലേലം തുടർന്നത്. ഇവിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം ചിന്നക്കട എക്‌സൈസ് ഓഫീസിൽ നടന്ന ലേലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുസംഘങ്ങളായെത്തി പ്രതിഷേധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂർ ടൗൺ ഹാളിലെ ലേലസ്ഥലത്തേക്ക് യൂത്ത് കോൺഗ്രസിനൊപ്പം കെ എസ് യുവിന്‍റേയും പ്രതിഷേധമുണ്ടായി. കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ലേലം തടയുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രാവിലെ തന്നെ ലേല ഹാളിനു മുന്നിൽ ഉപരോധ സമരം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതിധേക്കാർ ലേല ഹാളിലേക്ക് തള്ളിക്കയറി. ഇതോടെ പ്രതിഷേധക്കാരുമായി പോലീസ് ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

Related articles

See all
Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Save your stories

Sign in