Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സിപിഎം-ഡിവൈഎഫ്ഐ പ്രതികളെ പിടികൂടാതെ പോലീസ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; സിപിഎം-ഡിവൈഎഫ്ഐ പ്രതികളെ പിടികൂടാതെ പോലീസ്
  കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ള നേതാക്കളെ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. വധശ്രമത്തിന് കേസെടുത്തെങ്കിലും പോലീസിന്‍റെ തുടർ നടപടി വൈകുന്നു. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് കേസെടുക്കാൻ ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബർട്ട് ജോർജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിപി ഷാജിർ, മന്ത്രി എംവി ഗോവിന്ദന്‍റെ പിഎ പ്രശോഭ്, പി ജയരാജന്‍റെ ഗൺമാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തെങ്കിലും പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in