Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കോടതി 15 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതേസമയം തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയിൽ വച്ച് യുവാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും അലൻ ഷുഹൈബ്, താഹാ ഫൈസൽ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത് എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ലഘുലേഖകളൊന്നും പൊലീസ് പിടിച്ചെടുത്തിട്ടില്ലെന്ന് അറസ്റ്റിലായ അലനും താഹയും മാധ്യമങ്ങളോട് പറഞ്ഞു. സിഗരറ്റ് വലിച്ചു കൊണ്ടിരിക്കവെ പൊലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും സ്റ്റേഷനിൽ നിന്ന് പൊലീസ് മർദ്ദിച്ചെന്നും താഹ ആരോപിച്ചു. ഭരണകൂട ഭീകരതയാണ് ഇതെന്ന് അലനും ആരോപിച്ചു. അതേസമയം യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്ന സാഹചര്യത്തിലും നടപടിയിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ് പോലീസ്. ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റുകളുമായി യുവാക്കൾക്ക് എത്രത്തോളം അടുപ്പമുണ്ടെന്ന് അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നുമാണ് ഉത്തരമേഖല ഐജി അശോക് യാദവിന്‍റെ വിശദീകരണം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in