Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാഹര്‍ജിയില്‍ ഇന്ന് വിധി പറയും

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാഹര്‍ജിയില്‍ ഇന്ന് വിധി പറയും
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാഹര്‍ജിയില്‍ ഇന്ന് വിധി പറയും. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 12-ാം കോടതി യാണ് വിധി പറയുക. ഗുരുതരമായ കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്ന വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയത്. ബെയ്‌ലിന്‍ ദാസിന്റെ ഓഫീസില്‍ നടന്ന സംഭവമാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് പ്രാഥമിക ഘട്ടത്തില്‍ തന്നെ അന്വേഷണം തടസ്സപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വക്കീല്‍ ഓഫീസിനുള്ളില്‍ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരം സംഭവത്തില്‍ കലാശിച്ചതെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നിലവില്‍ 27 വരെ റിമാന്‍ഡിായ അഭിഭാഷകന്‍ പൂജപ്പുര സബ്ജയിലിലാണ്.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in