Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി ബെയ്‌ലിന്‍ ദാസിനെ കോടതിയില്‍ ഹാജരാക്കി

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി ബെയ്‌ലിന്‍ ദാസിനെ കോടതിയില്‍ ഹാജരാക്കി
യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇന്ന് ജില്ലാ സെഷന്‍സ് കോടതി ബെയ്‌ലിന്‍ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്. ഓഫീസിലുണ്ടായ തര്‍ക്കത്തിനിടെ തന്റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ രാത്രിയില്‍ ഇയാളെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേ സമയം കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഒരു കൂട്ടം അഭിഭാഷകര്‍ ഭീഷണി മുഴക്കി. വഞ്ചിയൂര്‍ കോടതിക്കു പുറത്തെ പൊതുറോഡിലാണ് സംഭവം. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ഒരു കൂട്ടം അഭിഭാഷകര്‍ കയ്യേറ്റവും തെറിവിളിയും നടത്തുകയായിരുന്നു.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in