Logo
CHANGE MODE
Fri, Jun 05, 2026 • 04:06 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 01, 2024
1 min read Updated: June 04, 2026
Share:

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാർ
പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയിൽ വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടി തുലാപ്പള്ളി പമ്പാവാലി ആലപ്പാട്ടുകവല വട്ടപ്പാറ പി.ആര്‍.സി മലയില്‍ കുടിലിൽ ബിജുവാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. വീടിന്‍റെ മുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതായിരുന്നു. വീടിന് അമ്പതുമീറ്റര്‍ അകലെയായി ആന ബിജുവിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും, കണമല വനം സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും സ്ഥലത്ത് എത്തി. തടിച്ചു കൂടിയ നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചില്ല. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ സംഭവത്തിൽ ആശ്രിതർക്ക് നഷ്ടപരിഹാരവും ജോലിയും ജില്ലാ കളക്ടർ ഉറപ്പ് നൽകി വിഷയങ്ങളിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 10 ലക്ഷം രൂപ നഷ്ട പരിഹാരവും കുടുംബാംഗത്തിന് ജോലിയും കളക്ടർ പ്രേം കൃഷ്ണൻ ഉറപ്പ് നൽകി. ഫെൻസിങ് അടക്കമുള്ളവ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡി എഫ് ഒ എത്തിയ ശേഷം തീരുമാനം ഉണ്ടാകും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10