വയനാട് ദുരന്തം: കാണാമറയത്ത് അനേകം പേര്‍; കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
Jaihind TV News Report
Jaihind TV Web Desk
August 17, 2024
1 min read
•
Updated: June 05, 2026
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിൽ ആയതിനാൽ കുടുംബങ്ങൾ വലിയ നിരാശയിൽ ആണെന്നും സാഹസിക തിരച്ചിൽ ആവശ്യമായ പ്രദേശത്തേക്ക് വിദഗ്ധരായ തിരച്ചിൽ സംഘത്തെ ഉടനടി നിയോഗിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയുള്ള സ്ഥലങ്ങളിൽ സാധാരണക്കാർക്ക് തിരയാൻ ബുദ്ധിമുട്ടുള്ളതിനാൽ തദ്ദേശീയരായ സേനാംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കണം .ഇക്കാര്യം ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ ഉപസമിതിയും സർക്കാരും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ടി. സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10