Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായി സർക്കാരിന്‍റെ 'സ്ത്രീ ശാക്തീകരണം' എത്തിയോ : എം.എം.മണിയെ വിമര്‍ശിച്ച് വി.ടി ബൽറാം

പിണറായി സർക്കാരിന്‍റെ 'സ്ത്രീ ശാക്തീകരണം' എത്തിയോ : എം.എം.മണിയെ വിമര്‍ശിച്ച് വി.ടി ബൽറാം
ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഫേസ്ബുക്കിൽ ട്രോളിട്ട മന്ത്രി എം.എം.മണിക്കെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാമിന്‍റെ വിമർശനം. കഴിഞ്ഞ ദിവസം ശബരിമല സന്ദർശിക്കാനൊരുങ്ങിയ ബിന്ദു അമ്മിണിയേയും തൃപ്തി ദേശായിയേയും പേരെടുത്ത് പരാമർശിക്കാതെയാണ് മന്ത്രി എംഎം മണി പരിഹസിച്ചത് . ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസ പ്രകടനം. ഒപ്പം ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക്‌പൊടി പ്രയോഗത്തേയും എംഎം മണി ട്രോളിയത് കണ്ണിനും, മനസ്സിനും കുളിർമ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ!'എന്ന വാക്കുകളോടെയാണ്. ഇതിനെ തുടർന്ന് നിരവധി ചർച്ചകൾക്കും ആക്ഷേപങ്ങൾക്കും ഫേസ്ബുക്ക് വേദിയായി. സ്ത്രീശാക്തീകരണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരിന്‍റെ നിലവിലെ സമീപനമാണ് പുതിയ ആക്ഷേപം ഉയരാൻ കാരണം. ഇതിന് പിന്നാലെയാണ് വിടി ബൽറാം മണിക്കെതിരെ രംഗതെത്തിയത്. ഒരു സ്ത്രീ തെരുവിൽ വച്ച് ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഒരു മന്ത്രി തന്നെ ട്രോള് ഉണ്ടാക്കി ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി വിജയൻ സർക്കാരിന്‍റെ 'സ്ത്രീ ശാക്തീകരണം' എത്തിയോ എന്നാണ് ബൽറാം എംഎൽഎ ഉന്നയിച്ച ചോദ്യം. https://www.youtube.com/watch?v=MfDD3SxRAgA

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in