Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന് ഊഷ്മള സ്വീകരണം നല്‍കി വോട്ടർമാർ

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന് ഊഷ്മള സ്വീകരണം നല്‍കി വോട്ടർമാർ
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം തുടരുകയാണ്. വോട്ടഭ്യർത്ഥിച്ച് വോർക്കാടിയിൽ എത്തിയ എം.സി കമറുദ്ദീന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന വോർക്കാടി പഞ്ചായത്തിലാണ് എം.സി കമറുദ്ദീൻ പര്യടനം നടത്തിയത്. തൗഡുഗോളിയിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വോർക്കാടി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്. കൽമിൻജ, കെദുമ്പാടി, മച്ചമ്പാടി കോടി, പാവൂർ പോസ്റ്റ് ഓഫീസ്, സൂഫിഗുരി , പൊയ്യെ , ബടിയാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഹൃദ്യമായ സ്വീകരണമാണ് എം.സി കമറുദ്ദീന് പ്രവർത്തകർ നൽകിയത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയിക്കേണ്ടതിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തിലൂന്നിയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രസംഗം. ചിലയിടങ്ങളിൽ മതേതരത്വത്തെ കുറിച്ച് പാട്ടു പാടി കൊണ്ടായിരുന്നു എം.സി കമറുദ്ദീന്‍റെ വോട്ടഭ്യർത്ഥന. മിക്ക സ്വീകരണ കേന്ദ്രങ്ങളിലും പ്രധാന പ്രാസംഗികരായി കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ കർണാടകയിലെ നേതാക്കൾ കൈയടി നേടി. രാത്രീയോടെ മജീർ പള്ളിയിലെ പൊതുയോഗത്തോടെയാണ് വോർക്കാടി പഞ്ചായത്തിലെ എം.സി കമറുദ്ദീന്‍റെ പര്യടനം സമാപിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in