Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പ് ചട്ടലംഘനം; തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ
  പത്തനംതിട്ട: യുഡിഎഫ് നൽകിയ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ തോമസ് ഐസക്കിനോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തോമസ് ഐസക്ക് വിശദീകരണം നൽകണം. കുടുംബശ്രീയേയും തൊഴിലുറപ്പ് തൊഴിലാളികളെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ് യുഡിഎഫ് പരാതി നൽകിയത്. പ്രചാരണത്തിന്‍റെ ഭാഗമായി സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് എന്നാണ് പരാതി. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെ യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കത്ത് കിട്ടിയശേഷം വിശദീകരണം നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in