Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ന് വിജയദശമി; ലക്ഷക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിയ്ക്കുന്നു

ഇന്ന് വിജയദശമി; ലക്ഷക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിയ്ക്കുന്നു
ഇന്ന് വിജയദശമി. സംസ്ഥാനത്തിനകത്തും പുറത്തുമായി ഇന്ന് ലക്ഷക്കണക്കിന് കുരുന്നുകളാവും ആദ്യാക്ഷരം കുറിയ്ക്കുക. നവരാത്രിയിലെ ഒമ്പതാം നാളായ മഹാനവമിക്കുശേഷം ഇന്ന് വിജയദശമി. ദുർഗാദേവി മഹിഷാസുരനെ വധിച്ച് വിജയംവരിച്ച ദിനമെന്നാണ് സങ്കൽപം. തിന്മയ്ക്ക് മേൽ നന്മയുടെ വിജയമുണ്ടായ ദിവസമായതിനാൽ വിദ്യാരംഭത്തിനും സകലകലകളുടെയും അഭ്യാസത്തുടക്കത്തിനും പറ്റിയ ഒരു സന്ദർഭമായി ഇതിനെ പരിഗണിച്ചുപോരുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പേരുകേട്ട കൊല്ലൂർ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, കോട്ടയം പനച്ചിക്കാട് മൂകാംബിക ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻസ്മാരകം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആചാര്യൻമാരുടെ മടിയിലിരുത്തുന്ന കുരുന്നിന്‍റെ വിരൽപിടിച്ച് ഉണക്കലരിയിലോ മണലിലോ ആവും വിദ്യാരംഭം നടത്തുക. നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിവിധ ചടങ്ങുകളുണ്ടാകും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയുമുണ്ട്. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ദുർഗാഷ്ടമിക്ക് തലേദിവസംതന്നെ ക്ഷേത്രങ്ങളിലും മറ്റും പൂജവെപ്പ് നടന്നു. ആയുധങ്ങളും പുസ്തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാർഗവുമായി ബന്ധമുള്ള ഉപകരണങ്ങൾ ദേവിയുടെ സമക്ഷം സമർപ്പിച്ച് പൂജിച്ചശേഷം ഇന്ന് പുറത്തെടുക്കും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in