വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍
Jaihind TV News Report
Jaihind TV Web Desk
March 15, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകൾ നിയമസഭയിൽ ഉന്നയിച്ച് ഷാഫി പറമ്പിൽ. ബജറ്റ് ചർച്ചാവേളയിലാണ് ഇക്കാര്യം ഷാഫി സഭയിൽ ഉന്നയിച്ചത്. പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കേസിൽ പുനഃരന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ, ഗൂഢാലോചന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുനഃരന്വേഷണം നടത്തണം. കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും എന്താണ് മറച്ചുവെക്കാനുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. നേരത്തേ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. നോട്ടീസ് അവതരിപ്പിക്കാൻ പോലും സ്പീക്കർ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷം വാക്കൗട്ടും നടത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ ബജറ്റ് ചർച്ചയിൽ ഇക്കാര്യം ഷാഫി പറമ്പിൽ ഉന്നയിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10