ഡിജിസിഎ തലപ്പത്ത് അഴിച്ചുപണി; പുതിയ ഡയറക്ടര്‍ ജനറലായി വീര്‍ വിക്രം യാദവ്
Jaihind TV News Report
Jaihind TV Web Desk
March 31, 2026
1 min read
•
Updated: June 04, 2026
ന്യൂഡല്‍ഹി: രാജ്യത്തെ സിവില്‍ ഏവിയേഷന്‍ നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയുടെ പുതിയ ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വീര്‍ വിക്രം യാദവിനെ നിയമിച്ചു. കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നടന്ന വിപുലമായ ഉദ്യോഗസ്ഥ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നിര്‍ണ്ണായക നിയമനം.
ഹരിയാന കേഡറിലെ 1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിക്രം ദേവ് ദത്തിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്കാണ് യാദവ് എത്തുന്നത്. മുന്‍ ഡിജിസിഎ ഡയറക്ടര്‍ ജനറലായിരുന്ന ഫൈസ് അഹമ്മദ് കിദ്വായിയെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു.
വ്യോമയാനം കൂടാതെ ധനകാര്യം, വാണിജ്യം, കൃഷി തുടങ്ങി വിവിധ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി തലങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണപരമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ ഉള്‍പ്പെടെ, വ്യോമയാന മേഖലയിലെ സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സ്ഥാനാരോഹണം. അതിവേഗം വളരുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനും യാദവിന്റെ നേതൃത്വം നിര്‍ണ്ണായകമാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10