Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിട്ടിയ പരാതി വൈകാതെ ഡി.ജി.പിക്ക് കൈമാറി; ഇത്രയും ശക്തമായ നിലാപടെടുത്ത പാര്‍ട്ടി വേറെയില്ല; അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്

കിട്ടിയ പരാതി വൈകാതെ ഡി.ജി.പിക്ക് കൈമാറി; ഇത്രയും ശക്തമായ നിലാപടെടുത്ത പാര്‍ട്ടി വേറെയില്ല; അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്
കെ.പി.സി.സി പ്രസിഡന്റിന് കിട്ടിയ പരാതി ഒരു മണിക്കൂര്‍ പോലും കയ്യില്‍ വയ്ക്കാതെ ഡി.ജി.പിക്ക് കൈമാറി. ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രധാനപ്പെട്ട പലര്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പൊലീസിന് കൈമാറിയിട്ടില്ലല്ലോ. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിന് കിട്ടിയ പരാതി അദ്ദേഹം പൊലീസിന് കൈമാറി. പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെ. ആദ്യ കേസില്‍ എഫ്.ഐ.ആര്‍ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലാപടെടുത്ത പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ല. പരാതി പോലും വരാതെയാണ് ആദ്യം മാതൃകാപരമായ നടപടി എടുത്തത്. ഇപ്പോഴത്തെ പരാതി സംബന്ധിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്റിന് പരാതി ലഭിച്ചത്. എന്നാല്‍ കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് പൊലീസിന് കൈമാറി. ഇങ്ങനെയൊന്നും കേരളത്തില്‍ ഒരു പാര്‍ട്ടിയും ചെയ്തിട്ടില്ല. പലരുടെയും പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും പരാതി കിട്ടിയിട്ടും പോലും പാര്‍ട്ടി തന്നെ അന്വേഷണം നടത്തി തീര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടു തന്നെ ഞങ്ങള്‍ അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. പരാതി വന്നപ്പോള്‍ തന്നെ പൊലീസിന് കൈമാറി. ഞങ്ങള്‍ ആരും ആരെയും പ്രതിരോധിക്കാന്‍ ഇറങ്ങിയിട്ടില്ല. തെറ്റ് ചെയ്താല്‍ അത് പൊലീസ് അന്വേഷിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം പത്തനംതിട്ട കോഴഞ്ചേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in