Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം'; ഡല്‍ഹി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

'വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം'; ഡല്‍ഹി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. രാജ്യത്ത് അസാധാരണ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ താനും പങ്കാളിയാണെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കുമൊപ്പമാണ് മുഖ്യമന്ത്രി മാര്‍ച്ചില്‍ അണിനിരന്നത്. വിദ്യാര്‍ത്ഥി വേട്ടയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഏവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

KSTP അഴിമതിക്കേസ്: കേസ് ഫയലുകൾ വീണ്ടും തുറക്കാൻ വിജിലൻസ്; പരിശോധനാ റിപ്പോർട്ട് 3 ദിവസത്തിന...

Save your stories

Sign in