Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'രാഹുല്‍ ഗാന്ധിയെ നിരത്തില്‍ വലിച്ചിഴച്ചത് അതീവ ഗുരുതരം; ഭീതിയുടെ രാഷ്ട്രീയം വിജയിക്കില്ല': മുഖ്യമന്ത്രി വി.ഡി. സതീശൻ

'രാഹുല്‍ ഗാന്ധിയെ നിരത്തില്‍ വലിച്ചിഴച്ചത് അതീവ ഗുരുതരം; ഭീതിയുടെ രാഷ്ട്രീയം വിജയിക്കില്ല': മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ഡല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കെതിരെ ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടി അതീവ പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഡല്‍ഹി പോലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് നിരത്തില്‍ വലിച്ചിഴച്ചതും, പ്രിയങ്ക ഗാന്ധിയെ പുരുഷ പോലീസ് തടഞ്ഞതും, നിരവധി എം.പിമാര്‍ക്ക് നേരെ കൈയേറ്റമുണ്ടായതും അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല.

വിദ്യാര്‍ത്ഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും കണ്ടതെന്നും, വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും ഇത്തരം ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തില്‍ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധിയും നേതാക്കളും ഉയര്‍ത്തുന്നത് രാജ്യത്തെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്, അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

KSTP അഴിമതിക്കേസ്: കേസ് ഫയലുകൾ വീണ്ടും തുറക്കാൻ വിജിലൻസ്; പരിശോധനാ റിപ്പോർട്ട് 3 ദിവസത്തിന...

Save your stories

Sign in