Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികൾക്ക് നാടണയാൻ വർക്കല കഹാറിന്‍റെ 25 വിമാന ടിക്കറ്റുകള്‍

പ്രവാസികൾക്ക് നാടണയാൻ വർക്കല കഹാറിന്‍റെ  25 വിമാന  ടിക്കറ്റുകള്‍
  വർക്കല: പ്രവാസികൾക്ക് നാടണയാൻ മുൻ എം.എൽ.എ വർക്കല കഹാർ വിമാന ടിക്കറ്റ് നൽകുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വർക്കല പ്രവാസി കെയറിന്‍റെ  ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രക്ക് മുൻഗണനാ പട്ടികയിൽ ഇടം നേടിയവരും സാമ്പത്തിയ ശേഷിയില്ലാത്തവരെയുമാണ് ടിക്കറ്റിന് പരിഗണിക്കുന്നത്.  അർഹരായവരെ ഗൾഫിലെ പ്രവാസി കെയർ ഭാരവാഹികളാണ് തെരഞ്ഞെടുക്കുന്നതെന്നും കഹാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലുള്ള വർക്കല നിയോജകമണ്ഡലത്തിലെ പ്രവാസികൾക്ക് അവശ്യ മരുന്നുകൾ എത്തിക്കുന്നതും വർക്കല പ്രവാസി കെയറിന്റെ ആഭിമുഖ്യത്തിൽ തുടരുന്നു. ആദ്യഘട്ടത്തിൽ പത്ത് കിലോ മരുന്നുകളാണ് കൊറിയർ സർവീസ് വഴി അയച്ചത്. രണ്ടാം ഘട്ടത്തിലും പത്ത് കിലോ മരുന്നുകൾ തിങ്കളാഴ്ച അയക്കും. അതതു രാജ്യങ്ങളിലെ ഇൻകാസ്, ഒ.ഐ.സി.സി ഭാരവാഹികൾ പാഴ്സൽ വാങ്ങി വിലാസക്കാരന് എത്തിച്ചു കൊടുക്കും. ഗൾഫിലെ വിവിധ പ്രദേശങ്ങളിലായി ലോക്ഡൗൺ മൂലം ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം വർക്കലക്കാർക്ക് ഭക്ഷണക്കിറ്റുകളും എത്തിച്ചു നൽകി.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Save your stories

Sign in