ഇ-ഓഫീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ദുരൂഹം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി
Jaihind TV News Report
Jaihind TV Web Desk
April 10, 2026
1 min read
•
Updated: June 04, 2026
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.
ഇ-ഓഫീസ് വെര്‍ഷന്‍ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 10 മുതല്‍ ഈ മാസം 15-ന് രാവിലെ പത്തുമണിവരെ ഇ- ഓഫീസ് പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് ഐ.ടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രധാന ഫയലുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐ.ടി വകുപ്പിന്റെ ധൃതിപടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10