Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എൺമകജെ പഞ്ചായത്തിൽ യുഡിഎഫിന് വിജയം

എൺമകജെ പഞ്ചായത്തിൽ യുഡിഎഫിന് വിജയം
കാസർഗോഡ് എൺമകജെ പഞ്ചായത്തിൽ ബി.ജെ.പി.ക്കെതിരെ യു.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്. വിജയിച്ചു. തെരെഞ്ഞെടുപ്പിൽ 7 നെതിരെ 8 വോട്ട് നേടിയാണ് യു.ഡി.എഫ് വിജയിച്ചത് കഴിഞ്ഞ രണ്ടര വർഷമായി ബിജെപി ഭരിക്കുന്ന എൺമകജെ പഞ്ചായത്തിൽ വികസന മുരടിപ്പ് ചൂണ്ടി കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അവിശ്വാസം പാസായതിനാൽ ബി.ജെ പി ക്ക് ഭരണം നഷ്ടപെട്ടിരുന്നു തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. നിലവിൽ ബിജെപിക്കും, യുഡിഎഫിനും 7 അംഗങ്ങൾ വീതവും എൽ.ഡി.എഫിന് 3 അംഗങ്ങളുമാണ് എൺമകജയിൽ ഉള്ളത് . കോൺഗ്രസ്സ് 4, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് യു.ഡി എഫിന്‍റെ കക്ഷിനില. വോട്ടെടുപ്പിൽ സിപിഎം വിട്ടു നിന്നെങ്കിലും സിപിഐ പിന്തുണച്ചതോടെ യുഡിഎഫ് 7.  വോട്ടിനെതിരെ 8 വോട്ട് നേടി വിജയിക്കുകയായിരുന്നു. യുഡിഎഫിന്‍റെ പുതിയ പ്രസിഡന്‍റായി കോൺഗ്രസിന്‍റെ വൈ. ശാരദയെയും, വൈസ് പ്രസിഡന്‍റായി മുസ്ലിം ലീഗിന്‍റെ സിദ്ദിഖ് കണ്ടികയെയും തെരെഞ്ഞെടുത്തു. 18 വർഷത്തെ ബി.ജെ.പി ഭരണത്തെയാണ് യു.ഡി. എഫ് കൊണ്ടുവന്ന അവിശ്വാസ ത്തിലൂടെ താഴെ ഇറക്കാനായത്. എൺമകജെ പഞ്ചായത്തിലെ ഭരണം കൂടി. നഷ്ടമായതോടെ നാല് പഞ്ചായത്തിൽ ഭരണം നടത്തിയ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്ത് കൂടി നഷ്ടമായി. https://youtu.be/fR8M_8FxrL8

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in