T.N.PRATHAPAN നിലമ്പൂരില്‍ യുഡിഎഫ് മികച്ച വിജയം നേടും- ടി എന്‍ പ്രതാപന്‍
Jaihind TV News Report
Jaihind TV Web Desk
May 31, 2025
1 min read
•
Updated: June 05, 2026
നിലമ്പൂരില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സിമിതി അംഗം ടി എന്‍ പ്രതാപന്‍. രാഷ്ട്രീയമായ പോരാട്ടത്തെ ഭയന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കാനായിരുന്നു എല്‍ഡിഎഫ് ശ്രമിച്ചതെന്നും, നിലവിലെ പോരാട്ടത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഇപ്പോള്‍ ശക്തമായ മത്സരമാണ് മണ്ഡലത്തിലുള്ളതെന്നും യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിനും, മരുമോനിസത്തിനും എതിരായി പോരാടുന്ന അന്‍വറിന് ഒരിക്കലും അരിവാള്‍ ചുറ്റിക അടയാളത്തില്‍ വോട്ടു പിടിക്കാന്‍ സാധിക്കില്ലെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. വളരെ ആഘോഷത്തോടെയായിരുന്നു പത്രിക സമര്‍പ്പണം. റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് ആര്യാടന്‍ ഷൗക്കത്ത് എത്തിച്ചേര്‍ന്നത്. ജൂണ്‍ 19 നാണ് ആവേശകരമായ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 ന് വേട്ടെണ്ണല്‍ നടക്കും. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ ആയിരുന്ന അന്‍വര്‍ ഇടതു ബന്ധം ഉപേക്ഷിച്ച് രാജി വെച്ചത്. തുടര്‍ന്നാണ് നിലമ്പൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10