Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ്, കളക്‌ട്രേറ്റ് ഉപരോധം നാളെ

യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ്, കളക്‌ട്രേറ്റ് ഉപരോധം നാളെ
തിരുവനന്തപുരം : പ്രളയാനന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നിവയില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധസമരം സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്ന്  യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ച്  അറസ്റ്റ് വരിക്കും. കൊല്ലത്തെ കളക്‌ട്രേറ്റ് ഉപരോധം ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ഉദ്ഘാടനം ചെയ്യും. ആലപ്പുഴ കളക്‌ട്രേറ്റ് ഉപരോധം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും, തൃശൂരില്‍ കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരനും, പാലക്കാട് നിയമസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ എം.കെ മുനീറും കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കളക്‌ട്രേറ്റ് ധര്‍ണ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മലപ്പുറത്ത് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫും കാസര്‍ഗോഡ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in