Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല: സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്

ശബരിമല: സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്
ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. ഇതിന്‍റെ ഭാഗമായി ഈ മാസം 17ന് സെക്രട്ടറിയേറ്റിന് മുന്നിലും കളക്ട്രേറ്റിന് മുന്നിലും യു.ഡി.എഫ് ധർണ നടത്തും. ശബരിമല വിഷയത്തിൽ നിയമസഭാകവാടത്തിൽ സത്യാഗ്രഹം നടത്തിയ എം.എൽ.എ മാർക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ കവാടത്തിൽ സത്യാഗ്രഹം അവസാനിപ്പിച്ച് എത്തിയ എം.എൽ.എ മാർക്ക് യു.ഡി.എഫ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. സത്യാഗ്രഹം നടത്തിയ എം.എൽ.എമാർക്ക് നൽകിയ സ്വീകരണത്തിന്‍റെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. 11 ദിവസം നീണ്ടുനിന്ന സമരം നിയമസഭാ ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിയുടെ ധിക്കാരപരമായ നിലപാട് മൂലമാണ് സമരം ഒത്തുതീർപ്പാക്കാൻ തയാറാകാതിരുന്നത്. ഇതിന് കേരള ജനത അർഹിക്കുന്ന മറുപടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതു സർക്കാരിന് ശബരിമല വികസനത്തിൽ ഒന്നും അവകാശപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. എം.എൽ.എ മാരായ എം.കെ മുനീർ, കെ.എം മാണി തുടങ്ങിയ ഘടകകക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in