Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്
യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർലമെന്‍റ് തെരഞ്ഞടുപ്പിന്‍റെ മുന്നൊരുക്കങ്ങളും സമകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലാണ് യോഗം. പാർലമെന്‍റ് തെരഞ്ഞെടുപ്പിനുവേണ്ട മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന് മുന്നണി നേതൃത്വം വിലയിരുത്തുന്നു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും യു.ഡി.ഫിന് ഒപ്പമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ ശക്തമായ ജനവികാരമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇത് യു.ഡി.എഫിന് നേട്ടം ഉണ്ടാക്കുമെന്നും മുന്നണി കരുതുന്നു. സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ വർഗീയ പ്രീണന നയങ്ങൾക്ക് എതിരെ ഈ മാസം 23 ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ട്രേറ്റുകളും വളയുമെന്ന് യു.ഡി.എഫ് പ്രഖാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങളും യോഗം തീരുമാനിക്കും. ഈ മാസം 25 ന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ സ്വീകരിക്കണ്ടേ നിലപാടുകളും യോഗം ചർച്ച ചെയ്യും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in