യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും
Jaihind TV News Report
Jaihind TV Web Desk
January 03, 2020
1 min read
•
Updated: June 10, 2026
യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട.
രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംപി, യു ഡി എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം പി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിലെ പ്രധാന ചർച്ച വിഷയം.
പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 13ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന മദ്ധ്യമേഖലാ റാലി, കോഴിക്കോട് സംഘടിപ്പിക്കുന്ന ഉത്തരമേഖല റാലി, കൂടാതെ 26ന് നടത്താൻ തീരുമാനിച്ച ഭരണഘടന സംരക്ഷണ ദിനം എന്നീ പരിപാടികൾ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. കൂടാത പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ആലോചിക്കും. നിലവിൽ എം പിമാരും എംഎൽഎമാരും നടത്തി വരുന്ന ലോങ്ങ് മാർച്ചിനെ കുറിച്ചും യോഗം വിലയിരുത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10