UDF CONVENTION|നിലമ്പൂരില്‍ ആവേശത്തിരയിളക്കി യുഡിഎഫ് കണ്‍വെന്‍ഷന്‍ നടന്നു
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 05, 2026
ആവേശത്തിരയിളക്കി ആയിരക്കണക്കിന് പ്രവർത്തകരും യുഡിഎഫ് നേതൃത്വവും ഒന്നായി അണിചേർന്നാണ് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്. നിലമ്പൂരിലെ യുഡിഎഫ് പ്രചരണത്തിന് തിളക്കമാർന്ന കരുത്ത് പകർന്നാണ് കൺവെൻഷൻ സമാപിച്ചത്. ആവേശം അലകടലായി അലയടിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലെ യുഡിഎഫ് കൺവെൻഷനിൽ ഉടനീളം കാണുവാനായത്.
ആയിരക്കണക്കിന് പ്രവർത്തകർ ഒഴുകിയെത്തിയ കൺവെൻഷനിൽ യുഡിഎഫ് നേതൃത്വം ഒന്നായി അണിചേർന്നു.
സമ്മേളനം നഗറിലേക്ക് എത്തിയ ആര്യാടൻ ഷൗക്കത്തിനെ പ്രവർത്തകർ തോളിലേറ്റിയാണ് പ്രവർത്തകർ വേദിയിൽ എത്തിച്ചത്. ഇടതു ഭരണത്തിൽ കഴിഞ്ഞ 10 വർഷമായി നിലമ്പൂർ നേരിടുന്ന അവഗണനകൾ എണ്ണിപ്പറഞ്ഞ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിനെ വീണ്ടെടുക്കുവാനുള്ള പോരാട്ടത്തിൽ ഒരേ മനസ്സോടെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.
ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കി ഒരു ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റുവാനുള്ള തുടക്കമാണ് ഈ തിരഞ്ഞെടുപ്പെന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിലമ്പൂരിലെ യുഡിഎഫ് പ്രചരണത്തിന് തിളക്കമാർന്ന കരുത്ത് പകർന്നാണ്
കൺവെൻഷൻ സമാപിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10