Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാസുകിയുടെ ദീര്‍ഘ അവധി സര്‍ക്കാരുമായുള്ള ഭിന്നതയെത്തുടര്‍ന്ന്

വാസുകിയുടെ ദീര്‍ഘ അവധി സര്‍ക്കാരുമായുള്ള ഭിന്നതയെത്തുടര്‍ന്ന്
തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി ഐ.എ.എസ് നീണ്ട അവധിയില്‍ പ്രവേശിച്ചത് സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളേ തുടര്‍ന്നെന്ന് സൂചന. ആറു മാസത്തേക്കാണ് കളക്ടര്‍ അവധിയെടുത്തിരിക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി വാസുകി തന്റെ ലീവിന്റെ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.  കളക്ടറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് വാസുകി അപ്രതീക്ഷിത അവധിയില്‍ പ്രവേശിക്കല്‍ നടപടിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുള്ള വിടവാങ്ങല്‍ സന്ദേശം എന്ന വരികളോടെയായിരുന്നു വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ ചുമതല വഹിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും ഇതുവരെ നല്‍കിയ പിന്തുണകള്‍ക്ക് നന്ദിയെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.   സര്‍ക്കാരിന്റെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയോട് കളക്ടര്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്ന നിലപാടായിരുന്നു വാസുകിക്ക്. ഇതുള്‍പ്പടെയുള്ള വിയോജിപ്പുകളാണ് അവധിക്ക് കാരണമെന്നാണ് വിവരം.   നേരത്തെ, പ്രളയ സമയത്തുള്‍പ്പെടെയുള്ള വാസുകിയുടെ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Related articles

See all
Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Save your stories

Sign in